![](https://keralangounion.in/wp-content/uploads/2018/11/IMG-20181108-WA0015-300x225.jpg)
![](https://keralangounion.in/wp-content/uploads/2018/11/IMG-20181108-WA0013-300x225.jpg)
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ കേരളത്തിലെ സിവിൽ സർവീസുമായി ബന്ധപ്പെട്ട് ഉൾപ്പെടുത്തിയ പ്രധാന നിർദ്ദേശങ്ങളിലൊന്നായ പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള സമിതിക്ക് ഗവൺമെന്റ് രൂപം കൊടുത്തു.റിട്ട. ജില്ലാ ജഡ്ജി എസ്.സതീഷ് ചന്ദ്രബാബുവാണ് സമിതി ചെയർമാൻ. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിലെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ വിശദമായി പരിശോധിച്ച് റിപ്പോർട്ട് തയാറാക്കുകയും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതടക്കം പുന:പരിശോധനയുടെ ഒമ്പതിന പരിഗണനാ വിഷയങ്ങളും നിശ്ചയിച്ചു.
ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്യത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പുന:പരിശോധിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുള്ള സമിതിക്ക് രൂപം കൊടുത്ത എൽ.ഡി.എഫ് ഗവൺമെന്റിന് അഭിവാദ്യം അർപ്പിച്ച് വ്യാഴാഴ്ച്ച (8.11.18 ) ജില്ലാ- താലൂക്ക് കേന്ദ്രങ്ങളിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി.
കോട്ടയം കളക്ട്രേറ്റിൽ നടന്ന പ്രകടനത്തെ അഭിവാദ്യം ചെയ്ത് കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി ഒ.ആർ പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. എഫ് എസ് ഇ റ്റി ഒ ജില്ലാ സെക്രട്ടറി ഉദയൻ വി.കെ, എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.ആർ.അനിൽകുമാർ, കെ ജി ഒ എ ജില്ലാ പ്രസിഡന്റ് അർജ്ജുനൻപിള്ള എന്നിവർ കോട്ടയത്ത് നൂറ് കണക്കിന് ജീവനക്കാർ പങ്കെടുത്ത പ്രകടനത്തിന് നേതൃത്വം കൊടുത്തു.
വൈക്കത്ത് നടന്ന പ്രകടനത്തെ അഭിവാദ്യം ചെയ്ത് എൻജിഒ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എം.എൻ അനിൽ കുമാർ, യൂണിയൻ ഏരിയാ സെക്രട്ടറി വി.കെ.വിപിനൻ, കെ ജി ഒ എ നേതാവ് എൻ.ജി. ഇന്ദിര എന്നിവർ സംസാരിച്ചു.
പാലായിൽ നടന്ന പ്രകടനത്തിന് എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗം ജെ.അശോക് കുമാർ, യൂണിയൻ ഏരിയാ സെക്രട്ടറി പി യു റജിമോൻ എന്നിവർ നേതൃത്വം നൽകി.
കാഞ്ഞിരപ്പള്ളിയിൽ നടന്ന പ്രകടനത്തെ അദിവാദ്യം ചെയ്ത് എൻ ജി ഒ യൂണിയൻ ഏരിയാ സെക്രട്ടറി എസ്.അനൂപ്, ഏരിയാ പ്രസിഡന്റ് വി.സാബു എന്നിവരും, ചങ്ങനാശേരിയിൽ എൻ ജി ഒ യൂണിയൻ ഏരിയാ സെക്രട്ടറി എസ്.ഗിരിഷ് കുമാറും സംസാരിച്ചു.