ദേശീയ പണിമുടക്ക് – ജീവനക്കാരും അദ്ധ്യപകരും പണിമുടക്ക് നോട്ടീസ് നൽകി
‘ജനങ്ങളെ സംരക്ഷിക്കുക രാജ്യത്തെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി കേന്ദ്ര തൊഴിലാളി സംഘടനകളുടെയും കേന്ദ്ര, സംസ്ഥാന സർക്കാർ പൊതുമേഖലാ ജീവനക്കാരുടെ സംഘടനകളുടെ കോൺഫെഡറേഷനുകളുടെയും നേതൃത്വത്തിൽ മാർച്ച് 28, 29 തീയ്യതികളിൽ നടക്കുന്ന ദേശീയപണിമുടക്കിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലാ കളക്ടർക്കും താലൂക്ക് തഹസീൽദാർമാർക്കും പണിമുടക്ക് നോട്ടീസ് നൽകി. ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ വൻ പ്രകടനത്തോട് കൂടിയാണ് പണിമുടക്ക് നോട്ടീസ് നൽകിയത്.
കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളിയിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, കുന്നത്തൂരിൽ ജില്ലാ സെക്രട്ടറി വി.ആർ. അജു, കൊട്ടാരക്കരയിൽ സംസ്ഥാന കമ്മിറ്റി അംഗം സി. ഗാഥ, പുനലൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ബി. ജയ, പത്തനാപുരത്ത് ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ കെ.ബി. അനു എന്നിവർ പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. സബിത, കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ. കൃഷ്ണകുമാർ, എൻ.ജി.ഒ. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസ്, കെ.എസ്.റ്റി.എ. ജില്ലാ സെക്രട്ടറി ജി.കെ. ഹരികുമാർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ്, ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ജില്ലാ കൺവീനർ എസ്. ഓമനക്കുട്ടൻ, അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതി ജില്ലാ കൺവീനർ ആർ. രാജീവ് കുമാർ, പി.എസ്.സി.ഇ.യു. ജില്ലാ സെക്രട്ടറി ജെ. അനീഷ്, കെ.ജി.എൻ.എ. ജില്ലാ സെക്രട്ടറി എസ്. സുബീഷ്, എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഷാഹിർ, ജോയിന്റ് കൗൺസിൽ നേതാക്കളായ എ. ഗ്രേഷ്യസ്, എ.ആർ. അനീഷ്, ആർ. അനി, സുധർമ്മകുമാരി, കെ.ജി.ഒ.എഫ്. താലൂക്ക് സെക്രട്ടറി ഡോ. ജയകുമാർ, സുമൈനത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.