*കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ മാർച്ച് 28, 29 തിയ്യതികളിൽ നടത്തുന്ന പണിമുടക്കിൽ, ആദ്യ ദിവസം – ഭൂരിഭാഗം സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. പലക്കാട് കളക്ട്രേറ്റിലെ മുഴുവൻ ജീവനക്കാരും പണിമുടക്കി. സിവിൽ സ്റ്റേഷനിലെ പ്രിൻസിപ്പൽ കൃഷി ഓഫീസ്, ജില്ലാ മെഡിക്കൽ ഓഫിസ്, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസ്, ജോയിൻ്റ് രജിസ്ട്രാർ ഓഫിസ്, ജില്ലാ വ്യവസായ കേന്ദ്രം, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം തുടങ്ങിയ ഓഫീസുകളും, ഒറ്റപ്പാലത്ത്, ബ്ലോക്ക് ഓഫീസ്, സപ്ലേ ഓഫീസ്, എ.ഇ.ഒ, വില്ലേജ് ഓഫീസുകൾ, മണ്ണാർക്കാട് താലൂക്ക് ഓഫീസ്, ഡി. ഇ.ഒ, ബ്ലോക്ക് ഓഫീസ്, കൊല്ലങ്കോട് ബ്ലോക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസുകൾ, ചിറ്റൂർ PWD ഓഫീസ്, SRO, പഞ്ചായത്ത് ഓഫീസുകൾ, ആലത്തൂർ താലൂക്ക് ഓഫീസുകൾ, വില്ലേജ് ഓഫീസുകൾ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ, മിനി സ്റ്റേഷനിലെ ഓഫീസുകൾ എന്നീ ഓഫീസുകൾ പൂർണ്ണമായും അടഞ്ഞുകിടന്നു. ആക്ഷൻ കൗൺസിലിൻ്റെയും സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാർ സിവിൽ സ്റ്റേഷനിൽ നിന്നും അഞ്ചു വിളക്കിലേക്ക് പ്രകടനം നടത്തി. പ്രകടനത്തിന് ആക്ഷൻ കൗൺസിൽ നേതാക്കളായ സ. ഡോ. എം എ നാസർ, സ. കെ. സന്തോഷ് കുമാർ, സ.എം ആർ മഹേഷ് കുമാർ, സ.കെ മഹേഷ്, സ. വി ഉണ്ണികൃഷ്ണൻ, സ. ജയപ്രകാശ് M T, സ. ബി രാജേഷ് എന്നിവരും സമരസമിതി നേതാക്കളായ സ. കെ മുകുന്ദൻ, സ. വിജയകുമാർ, സ. എം സി ഗംഗാധരൻ, സ. പി ഡി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി*