കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കുന്ന ജനവിരുദ്ധ,തൊഴിലാളി വിരുദ്ധ നടങ്ങള്ക്കെതിരെ 2022 മാര്‍ച്ച് 28,29 തിയ്യതികളില്‍ നടത്തുന്ന പണിമുടക്കിന്റെ സന്ദേശം വിളിച്ചോതിക്കൊണ്ട് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും 2022 മാര്‍ച്ച് 25ന് പണിമുടക്ക് റാലി നടത്തി. ആക്ഷന്‍ കൌണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സിന്റേയും അദ്ധ്യാപക സര്‍വ്വീസ് സംഘടനാ സമരസമിതിയുടെയും നേതത്വത്തിലാണ് റാലി സംഘടിപ്പിച്ചത്. ജോയിന്റ് കൌണ്‍സില്‍ സംസ്ഥാന സെക്രട്ടറി എം.മുകുന്ദന് ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ.യൂണിയന് സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.കെ.വസന്ത, ആക്ഷന്‍ കൌണ്‍സില്‍ ജില്ലാ കണ്‍വീനര്‍ കെ.വിജയകുമാര്‍, കെ.എസ്.ടി.എ.സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് കൊളശ്ശേരി, സമരസമിതി കണ്‍വീനര്‍ എച്ച്.വിന്‍സന്റ് എന്നിവര്‍ സംസാരിച്ചു.