മാർച്ച് 28, 29 ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേർസ്, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ജീവനക്കാരും അദ്ധ്യാപകരും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പണിമുടക്ക് റാലി സംഘടിപ്പിച്ചു.കണ്ണൂരിൽ കലക്ട്രേറ്റിൽ നിന്നും ആരംഭിച്ച പ്രകടനം പഴയ ബസ് സ്റ്റാൻ്റിൽ സമാപിച്ചു.. തുടർന്ന് നടന്ന പൊതുയോഗം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി.ഉഷ ഉദ്ഘാടനം ചെയ്തു.കെ.വി.രവീന്ദ്രൻ അദ്ധ്യക്ഷനായിരുന്നു.എൻ.സുരേന്ദ്രൻ, പി.ആർ.സ്മിത, കെ.പ്രകാശൻ, കെ.രഞ്ജിത്ത് മാസ്റ്റർ എന്നിവർ സംസാരിച്ചു.
പയ്യന്നൂരിൽ സിവിൽ സ്റ്റേഷനിൽ നിന്നും ആരംഭിച്ച പ്രകടനം പഴയ സ്റ്റാൻ്റിൽ സമാപിച്ചു.പൊതുയോഗം കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ ഡോ: ഇ.വി.സുധീർ ഉദ്ഘാടനം ചെയ്തു. പി.വി.സുരേന്ദ്രൻ, ടി.എസ്.പ്രദീപ്, കെ.വി.മനോജ് കുമാർ, കെ.വി.ഗിരീഷ് എന്നിവർ സംസാരിച്ചു
തളിപ്പറമ്പിൽ കെ.എസ്.ടി.എ.ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു.ഇ.കെ.വിനോദൻ, കെ.രമേശൻ എന്നിവർ സംസാരിച്ചു.
തലശ്ശേരിയിൽ ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ നാരായണൻ കുഞ്ഞിക്കണ്ണോത്ത് ഉദ്ഘാടനം ചെയ്തു.ടി.എം.സുരേഷ് കുമാർ, സഹീഷ് മാസ്റ്റർ, കെ ബാബു എന്നിവർ സംസാരിച്ചു.
ഇരിട്ടിയിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ ഉദ്ഘാടനം ചെയ്തു.അനുരാഗ് കെ.പി., കെ.രതീശൻ, എ.കെ.ബീന ടീച്ചർ എന്നിവർ സംസാരിച്ചു


കണ്ണൂരിൽ നടന്ന പണിമുടക്ക് റാലിയെ തുടർന്ന് എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ഉഷ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു