ആൾ ഇന്ത്യ സ്റ്റേറ്റ് ഗവ.എംപ്ലോയീസ് ഫെഡറേഷന്റെ 17 -)  മത് ദേശീയ സമ്മേളനം ഏപ്രിൽ 13 മുതൽ 16 വരെ  ബീഹാറിലെ  ബെഗുസാറായിൽ വച്ച് നടക്കുകയാണ്. സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഇന്ന് രാജ്യമൊട്ടാകെ പതാക ദിനം ആചരിച്ചു. അതിന്റെ ഭാഗമായി സംസ്ഥാനത്തും എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ജില്ലയിൽ  പി.എം.ജി യിൽ എഫ്. എസ്. ഇ. ടി. ഒ ജനറൽ സെക്രട്ടറി എം.എ അജിത് കുമാർ പതാക ഉയർത്തി സംസാരിച്ചു.  കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി. സുരേഷ്,  എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറി വി. കെ ഷീജ, കെ.എം.സി.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. എസ്. മീനു, എന്നിവർ പങ്കെടുത്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ജില്ലയിലെ വിവിധ താലൂക്കുകളിൽ  എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറിമാർ പതാക ഉയർത്തി സംസാരിച്ചു.