വിവിധ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് പത്തനംതിട്ടയിലും, തിരുവല്ലയിലും സംസ്ഥാന സർക്കാർ ജീവനക്കാർ ഉജ്വല മാർച്ചും ധർണയും നടത്തിപത്തനംതിട്ട കളക്ട്രേറ്റ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിച്ചു , തുടർന്ന് നടന്ന ധർണ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി എം ഹാജറ ഉദ്ഘാടനം ചെയ്തു . എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എൽ അഞ്ജു അധ്യക്ഷ ആയിരുന്നു. ജില്ലാ സെക്രട്ടറി ആർ പ്രവീൺ സ്വാഗതവും, ജില്ലാ ട്രഷറർ എസ് ബിനു നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്, ജില്ലാ ജോയിന്റ് സെക്രട്ടറി ജി അനീഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് പി ബി മധു, ഏരിയ സെക്രട്ടറിമാരായ വി ഉദയകുമാർ, ടി ആർ ബിജുരാജ്, എസ് ശ്രീകുമാർ, ഐ ദിൽഷാദ്, എസ് മിലൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.തിരുവല്ലയിൽ മുനിസിപ്പൽ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് പി ഡബ്ല്യു ഡി ഓഫീസിന് മുന്നിൽ സമാപിച്ചു തുടർന്ന് നടന്ന ധർണ എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ അധ്യക്ഷൻ ആയിരുന്നു . ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് കുമാർ സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ജി ശ്രീരാജ് നന്ദിയും പറഞ്ഞു . തിരുവല്ല ഏരിയ സെക്രട്ടറി ബി സജേഷ്, മല്ലപ്പള്ളി ഏരിയ സെക്രട്ടറി കെ സഞ്ജീവ്, ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ എം വി സുമ എന്നിവർ മാർച്ചിന് നേതൃത്വം നൽകി കേരളത്തെ സാമ്പത്തികമായി തകർക്കാനുള്ള നീക്കത്തെ ചെറുക്കുക, കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ യോജിച്ചു അണിനിരക്കുക, PFRDA നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പെൻഷൻ പദ്ധതി നടപ്പിലാക്കുക, നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, അഴിമതിയെ ചെറുക്കുക, ജനപക്ഷ സിവിൽ സർവീസ് യാഥാർഥ്യമാക്കുക,വർഗീയതയെ പ്രതിരോധിക്കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക,വിലക്കയറ്റം തടയുക, എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ മാർച്ചും ധർണയും നടത്തിയത്