കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കൗൺസിൽ യോഗം ഡിസംബർ മൂന്നാം തീയതി എറണാകുളത്ത് വെച്ച് ചേർന്നു. സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി ജില്ലയിലെ എല്ലാ ഏരിയകളിലും ജനറൽബോഡികൾ വിളിച്ചു ചേർത്തു. അടൂർ ഏരിയ ജനറൽബോഡി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ, പത്തനംതിട്ട സിവിൽ സ്റ്റേഷൻ, തിരുവല്ല, പത്തനംതിട്ട ടൗൺ ഏരിയ ജനറൽബോഡികൾ സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്, റാന്നി, കോന്നി ഏരിയ ജനറൽബോഡികൾ ജില്ലാ സെക്രട്ടറി ആർ പ്രവീൺ, മല്ലപ്പള്ളി ഏരിയ ജനറൽബോഡി സംസ്ഥാന കമ്മിറ്റി അംഗം എസ് ലക്ഷ്മിദേവി എന്നിവർ കൗൺസിൽ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് ഉദ്ഘാടനം ചെയ്തു.ഏരിയ കമ്മിറ്റികളിൽ നിലവിലുണ്ടാ യിരുന്ന ഒഴിവുകളിലേക്ക് അടൂരിൽ ജോയിന്റ് സെക്രട്ടറിയായി ഡി ദിരാജ്, വൈസ് പ്രസിഡണ്ടായി എസ് ശ്രീകുമാർ, തിരുവല്ലയിൽ വൈസ് പ്രസിഡണ്ടായി ദീപു ഗോപി, പത്തനംതിട്ട ടൗണിൽ ഏരിയ വൈസ് പ്രസിഡണ്ടായി എസ് ഷീജ, റാന്നിയിൽ ഏരിയാ ട്രഷററായി അൻഷാദ് എസ്, ജോയിൻറ് സെക്രട്ടറിയായി എംഡി ദിലീപ് കുമാർ, മല്ലപ്പള്ളിയിൽ ഏരിയ ട്രഷററായി രാജേഷ് എം ദിവാകരൻ ജോയിന്റ് സെക്രട്ടറിയായി ആർ ശ്രീജ എന്നിവരെ തിരഞ്ഞെടുത്തു .