കേരള എൻ ജി ഒ യൂണിയന്റെ കലാ കായിക വിഭാഗമായ പ്രോഗ്രസീവ് ആർട്സിന്റെ നേതൃത്വത്തിൽ സംസ്ഥാനജീവനക്കാർക്കായി നടത്തിയ ജില്ലാ കായികമേളയിൽ പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. മുൻ ഇൻഡ്യൻ ഇന്റർനാഷണൽ ഗോൾകീപ്പർ കെ.റ്റി. ചാക്കോ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കൊടുമൺ ഇ.എം.എസ് സ്പോർട്ട് സ് ആന്റ് ഗെയിംസ് അക്കാദമി ചെയർമാൻ എ.എൻ.സലിം , എൻ ജി. ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി വി സുരേഷ്കുമാർ ജില്ലാ സെക്രട്ടറി ആർ.പ്രവീൺ പ്രോഗ്രസീവ് ആർട്ട്സ് കൺവീനർ കെ.രവിചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.സ്ത്രീകൾക്കും പുരുഷന്മാർക്കും സീനിയർ സൂപ്പർ സീനിയർ മാസ്റ്റേഴ്സ് വിഭാഗങ്ങളായി മത്സരങ്ങൾ നടന്നു.100 മീറ്റർ ഓട്ട മത്സരത്തിൽ ഷൈമ ഐ, രമ.റ്റി.രാജേഷ് പി.എസ്.ഷൈലജ എം.പി.വേണുഗോപാൽ, സുധീഷ് കുമാർ എന്നിവർ ഒന്നാം സ്ഥാനം നേടി. 200 മീറ്റർ ഓട്ടം ഷൈലജ എം രമ.റ്റി, സുദീഷ് കുമാർ.കെ.എസ്, രാജേഷ് പി.എസ്,വേണുഗോപാൽ കെ , ബബിത :ആർ.സി.1000 മീറ്റർ നടത്തം ഷൈമ.ഐ, സുമി സോമൻ , ബിന്ദു എസ്, 3000 മീറ്റർ നടത്തം റോബിൻസ് ഒ, ബിജു തോമസ് ലോംഗ് ജംമ്പ് – ടി.റഫീസ് ഖാൻ , രമ.റ്റി, അരുൺ കുമാർ.ബി, ബബിത ആർ.സി. സുമി സോമൻ ,രതീഷ് കുമാർ . എസ്, ട്രിപ്പിൾ ജംമ്പ് അരവിന്ദാക്ഷൻ കെ.എ, ബിനു.എസ്. പെരുമാൾ , റഫീസ് ഖാൻ ഷോട്ട്പുട്ട് സുമി സോമൻ, മനോജ് കുമാർ .എ ,രാജേഷ്.ആർ, മുഹമ്മദ് ഷാജി. നീന എലിസബത്ത് ബേബി. ലാലി. കെ.പി. 800 മീറ്റർ ഓട്ട മത്സരം രാജേഷ്.ആർ ,രതീഷ് പി.എസ്, സുമി സോമൻ, ബിന്ദു.പി.എസ്. ഡിസ്കസ്ത്രോ ലാലി. കെ.പി , നീന എലിസബത്ത് ബേബി, രാജേഷ് ആർ മനോജ് കുമാർ എ.എം വേണുഗോപാൽ . കെ. സുമി സോമൻ, സുനിൽകുമാർ .എസ് ഹൈജമ്പ് റഫീസ് ഖാൻ , അരവിന്ദാക്ഷൻ കെ.എ, അനാമിക ബാബു, രമ.റ്റി, ബബിത ആർ.സി ജാവലിൻ ത്രോ രാജേഷ്. ആർ, വേണുഗോപാൽ കെ. സിജു സൈമൺ, നീന എലിസബത്ത് ബേബി, ലാലി കെ.പി 400 മീറ്റർ ഓട്ടം രാജേഷ് റ്റി.എൻ, ബിജു തോമസ് സുനിൽ കുമാർഎ സ്. ഷൈലജ എം.ആർ 4 X 100 മീറ്റർ റിലേ പുരുഷൻ ശ്യാം കുമാർ എസ് ,അജയൻ. കെ, ഹാസിം. സിജു സൈമൺ തുടങ്ങിയവർ ഉൾപ്പെട്ട കോന്നി റിലേ വനിത ഗീത എം.എൻ ,ബിന്ദു, സുമി സോമൻ, ബബിത ആർ.സി. തുടങ്ങിയവരുൾപ്പെട്ട കോന്നി ഏരിയ തുടങ്ങിയവർ ഒന്നാം സ്ഥാനം നേടി . വേണുഗോപാൽ .കെ , സുമി സോമൻ , ലാലി. കെ.പി , നീന എലിസബത്ത് ബേബി, റഫീസ് ഖാൻ , ആർ.രാജേഷ് , രജീഷ് പി.എസ് തുടങ്ങിയവർ വിവിധ വിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യന്മാരായി. പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയ ഓവറോൾ ചാമ്പ്യന്മാരായി. കോന്നി ഏരിയ രണ്ടും അടൂർ ഏരിയ മൂന്നും സ്ഥാനങ്ങൾ നേടി. സമാപന സമ്മേളനം ജില്ലാ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ കൊടുമൺ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ സമ്മാനദാനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സ്വാഗതവും ജില്ലാ ട്രഷറർ എസ് ബിനു നന്ദിയും പറഞ്ഞു.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം മാത്യു എം അലക്സ്, തുടങ്ങിയവർ പങ്കെടുത്തു. മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ 2023 ഡിസംബർ 17 ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കും.