പയ്യന്നൂർ താലൂക്കിന്‍റെ ആസ്ഥാനമായി നിർമ്മിക്കാനുദ്ദേശിക്കുന്ന പുതിയ താലൂക്ക് ഓഫീസ് നിർമ്മാണ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് കേരള എൻ.ജി.ഒ. യൂണിയൻ പയ്യന്നൂർ ഏരിയ 39ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിൽ ചേർന്ന ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം.കെ. വസന്ത ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി രജനീഷ് വി.പി. റിപ്പോർട്ടും, ട്രഷറർ സി.പി. മുരളീധരൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എം. രേഖ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എം രേഖ (പ്രസിഡണ്ട് ), എ പി ഹരീഷ്, എം ടി ലിജു (വൈസ് പ്രസിഡണ്ട് ) രജനീഷ് വി പി (സെക്രട്ടറി), സി പി മുരളീധരൻ (ട്രഷറർ), പി വി മനോജ് , ടി മനോജ് കുമാർ (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.