ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനുമെതിരായ പോരാട്ടങ്ങളുടെ വിളനിലമായിരുന്ന പയ്യന്നൂരിൽ കേരള എൻ.ജി.ഒ യൂണിയന് ഒരു ഓഫീസ് കെട്ടിടം പൂർത്തിയായിരിക്കുകയാണ്. പയ്യന്നൂരിലെ ജീവനക്കാരുടെയും വിവിധ വർഗ്ഗ ബഹുജന സംഘടനാ പ്രവർത്തകരുടെയും ഏറെ കാലത്തെ ആഗ്രഹത്തിന്റെ സഫലീകരണം കൂടിയാണിത്.
സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നിലപാടുകളും പദ്ധതികളും ജനങ്ങളിലെത്തിക്കേണ്ടതും കേന്ദ്ര ഭരണാധികാരികളുടെ ജനവിരുദ്ധ വർഗ്ഗീയ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കേണ്ടതുമായ ഈ സാഹചര്യത്തിൽ പയ്യന്നൂരിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും മറ്റ് ബഹുജന സംഘടനകളുടേയും പ്രവർത്തന കേന്ദ്രമായി മാറാൻ പുതിയ ഓഫീസിന് സാധിക്കും.
ഏരിയാ സെന്റര്‍ 2021 നവംബര്‍ 17 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് സ. കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. സഖാക്കള്‍ എം വി ജയരാജന്, കെ പി സഹദേവന്, ടി ഐ മധുസൂദനന് എം എല്‍ എ, പയ്യന്നൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ വി ലളിത, യൂണിയന് ജനറല്‍ സെക്രട്ടറി എം എ അജിത്ത് കുമാര്‍, സംസ്ഥാന പ്രസിഡണ്ട് ഇ പ്രേം കുമാര്‍, എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡണ്ട് പി വി പ്രദീപന് മാസറ്റര്‍, കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി അനു കവിണിശ്ശേരി എന്‍ ജി ഒ യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരന്, ജില്ലാ സെക്രട്ടറി എ രതീശന്, ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും.