പരിശീലനം നൽകി തദ്ദേശ സ്വയം ഭരണ വകുപ്പ് രൂപീകരിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടി എൽ എസ് ജീ ഡി വകുപ്പിലെ ജീവനക്കാർക്ക് എൻജി ഒ യൂണിയൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. കെ എസ് ടി എ ഓഫീസിൽ നടന്ന പരിശീലന പരിപാടി എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ചേർത്തല മുൻസിപ്പൽ സെക്രട്ടറി ടി കെ സുജിത്ത് തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി പി ഉദയ സിoഹൻ കഞ്ഞിക്കുഴി ബ്ലോക്ക് ഓഫീസർ സി എൻ സുനിൽ എന്നിവർ ക്ലാസുകൾ നയിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് ട്രഷറർ സി സിലീഷ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ എസ് ഉഷാകുമാരി പി സി ശ്രീകുമാർ ജില്ലാ വൈസ് പ്രസിഡന്റ് പി പി അനിൽകുമാർ എന്നിവർ സംസാരിച്ചു.