പാലക്കാട് ജില്ലയിൽ പുതൂർ പഞ്ചായത്തിലെ പ്രാക്തന ഗോത്രവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പാലൂർ കേന്ദ്രമാക്കി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കുവേണ്ടിയുള്ള പരിശീലനകേന്ദ്രവും വിവിധ സർക്കാർ അർദ്ധസർക്കാർ സ്ഥാപനങ്ങളിലേക്ക് ബന്ധപ്പെടുന്നതിനുള്ള ഓൺലൈൻ സർവ്വീസ് സെന്ററും ആരംഭിച്ചു. പദ്ധതിയുടെ ഉദ്ഘാടനം 2017 ഓക്‌ടോബർ 29 ന് എം.ബി. രാജേഷ് എം.പി. നിർവ്വഹിച്ചു.