എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ കൊല്ലം സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു

ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ചും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെയും ഭാഗമായി കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം സിവിൽ സ്റ്റേഷൻ കോംപ്ലക്‌സ് പരിസരം ശുചീകരിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി. പ്രശോഭദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ സെക്രട്ടറി വി.ആർ. അജു സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി എസ്. ഷാഹിർ നന്ദിയും പറഞ്ഞു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, സി. ഗാഥ എന്നിവർ സംസാരിച്ചു. യൂണിയന്റെ പത്ത് ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ശനിയാഴ്ച സർക്കാർ സ്ഥാപനങ്ങൾ ശുചീകരിച്ചിരുന്നു.