. ജൂൺ 5 – പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. പ്രസ്തുത പരിപാടി യൂണിയൻ ജില്ല സെക്രട്ടറി കെ. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗങ്ങളായ രാമദാസ് പി.കെ, സുധാകരൻ. ജി, പരമേശ്വരി. കെ എന്നിവർ സംസാരിച്ചു.