പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരള എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടട കണ്ണൂർ ഗവണ്മെന്റ് പോളിടെക്നിക്ക് കോളേജിൽ ഔഷധത്തോട്ടമൊരുക്കി. ഔഷധത്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. പി. ദിവ്യ നിർവഹിച്ചു . യൂണിയൻ ജില്ലാ സെക്രട്ടറി എരതീശൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് കെ.വി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പോളിടെക്നിക് പ്രിൻസിപ്പൽ ഇൻ ചാർജ് അശോകൻ , എ എം സുഷമ, കെ. രഞ്ജിത്ത്, പി.പി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.