പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു…. കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷത്തൈകളുടെ വിതരണവും നടീലും സംഘടിപ്പിച്ചു. സംസ്ഥാനത്തെ 142 ഏര്യാ കേന്ദ്രങ്ങളിലും വിവിധ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും നടന്ന തൈ നടീൽ പരിപാടിയിൽ നൂറ് കണക്കിന് ജീവനക്കാരാണ് പങ്കെടുത്തത്. പല പ്രധാന ഓഫീസ് സമുച്ചയങ്ങളിലും ഫലവൃക്ഷ തൈകളുടെ വിതരണവും നടന്നു. ദൈനംദിന സംഘടനാ പ്രവർത്തനങ്ങൾക്കൊപ്പം പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കൃത്യമായി ഏറ്റെടുക്കുന്ന സംഘടനയാണ് എൻജിഒ യൂണിയൻ. വിവിധ കേന്ദ്രങ്ങളിൽ ജനപ്രതിനിധികളും സംഘടനാ നേതാക്കളും പരിപാടികളിൽ പങ്കെടുത്തുv