കേരള എൻ.ജി.ഒ യൂണിയൻ തിരുവനപുരം നോർത്ത് ജില്ലയിലെ വിവിധ ഓഫീസ് കേന്ദ്രങ്ങളിലും, ഓഫീസുകളിലും ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി . നൂറിലധികം ഓഫീസുകളിൽ വൃക്ഷതൈകൾ നട്ടു . ഫലവൃക്ഷതൈ വിതരണം, പച്ചക്കറി വിത്തു വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും നടന്നു . ഡി.എച്ച് എസ് ഏരിയയുടെ ആഭിമുഖ്യത്തിൽ ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നടന്ന പരിസ്ഥിതി ദിനാചരണ പരിപാടി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസിലും മറ്റ് സ്ഥാപനങ്ങളിലും എത്തുന്ന പൊതു ജനങ്ങൾക്കായി സജീകരിച്ച വിശ്രമ കേന്ദ്രവും തണലിടത്തിന്റേയും ഉദ്ഘാടനവും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു .
കേരള എൻ ജി ഒ യൂണിയൻ വികാസ് ഭവൻ ഏരിയയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വികാസ് ഭവനിൽ നടന്ന ചടങ്ങ് തിരുവനന്തപുരം കോർപ്പറേഷൻ ബഹു. മേയർ ആര്യാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി പച്ചക്കറി വിത്തുകളും ഫലവൃക്ഷതൈകളും വിതരണം ചെയ്തു. കേരള എന്.ജി.ഒ യൂണിയന് സംസ്ഥാന പ്രസിഡന്റ് സഖാവ് എം വി ശശിധരൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു.കേരള എന്.ജി.ഒ യൂണിയന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ.കെ.പി.സുനിൽകുമാർ, കൃഷി വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീമതി.മിനി. റ്റി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. വഞ്ചിയൂർ ഏരിയയിൽ ചാക്ക ഐ. ടി. ഐ യിൽ കടകംപള്ളി സുരേന്ദ്രൻ എം. എൽ. എ യും, കഴക്കൂട്ടം ഏരിയ പരിസ്ഥിതി ദിനാചരണവും വൃക്ഷതൈ നടിലും സ .കെ സോമൻ ( ചെയർമാൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി , അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് ) , ആറ്റിങ്ങൽ സിവിൽ സ്റ്റേഷനിൽ ആറ്റിങ്ങൽ മുനസിപ്പാല് ചെയർമാൻ അഡ്വ. എസ്. കുമാരിയും വർക്കല ബ്ളോക്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സ്മിത സുന്ദരേശൻ , ചിറയിൻകീഴിൽ കിഴുവിലം ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ആർ. രജിതയും , പട്ടം പി. ഡബ്ല്യു,ഡി ക്യാമ്പസിൽ കൌൺസിലർ പാളയം രാജനും മെഡിക്കൽ കോളേജിൽ കേരള ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രനും , പുത്തൻ ചന്തയിൽ തമ്പാനൂർ യൂ. പി.എസിൽ ജില്ലാ സെക്രട്ടറി കെ.എ.ബിജുരാജും പരിസ്ഥിതി ദിനാചരണ പരിപാടികൾ ഉദ്ഘാടനം െചയ്തു.