ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരള എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ സ്ഥാപനങ്ങളിൾ ശുചീകരണ പ്രവർത്തനങ്ങളും ഔഷധത്തോട്ട നിർമ്മാണവും നടന്നു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിൽ നടന്ന പരിസര ശുചീകരണവും ഔഷധസസ്യവിതരണവും ബഹുമാനപ്പെട്ട എം എൽ എ വി.കെ.പ്രശാന്ത് ഉദ്ഘാടനം ചെയ്തു.യൂണിയൻ സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് ഡി.എം ഒ ഡോ.ജോസ് ഡിക്രൂസ്, ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ്, പ്രസിഡൻ്റ് കെ.എം സക്കീർ എന്നിവർ സംസാരിച്ചു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ശ്രീ .ഐ .ബി.സതീശ് എം എൽ എ യും സസ്യവിതരണം കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിലും നിർവ്വഹിച്ചു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു, യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.പി.സുനിൽകുമാർ എന്നിവർ ആശംസയറിയിച്ചു.വികാസ് ഭവനിൽ ബഹു. എം എൽ എ ശ്രീ.ജി.സ്റ്റീഫൻ ഉദ്ഘാടനവും സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് ആശംസയും അറിയിച്ചു.ആറ്റിങ്ങലിൽ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൻ ശ്രീമതി. എസ്.കുമാരിയും യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് അർച്ചന ആർ. പ്രസാദ് ആശംസയും പറഞ്ഞു.മെഡിക്കൽ കോളെജിൽ കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ ഉദ്ഘാടനവും സംസ്ഥാന കമ്മിറ്റിയംഗം ജി.ശ്രീകുമാർ ആശംസയും പറഞ്ഞു.
വഞ്ചിയൂരിൽ കോർപ്പറേഷൻ കൗൺസിലർ ഗായത്രി ബാബു ഉദ്ഘാടനവും യൂണിയൻ ജില്ലാ ട്രഷറർ പി.കെ. വിനുകുമാർ ആശംസയും പറഞ്ഞു.ഫോർട്ടിൽ കൗൺസിലർ ആർ ഉണ്ണികൃഷ്ണൻ ഉദ്ഘാടനവും യുണിയൻ സംസ്ഥാന കമ്മിറ്റിയംഗം ബി.കെ.ഷംജു ആശംസയും പറഞ്ഞു. ആയുർവേദ കോളെജിൽ കൗൺസിലർ ക്ലൈ നസ് റൊസാരിയോ ഉദ്ഘാടനവും എം.രഞ്ജിനി ആശംസയും പറഞ്ഞു. വർക്കലയിൽആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ ഉദ്ഘാടനവും യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് എ.ഷാജഹാൻ ആശംസയും പറഞ്ഞു. പട്ടം സിറ്റി സ്കൂളിൽ യൂണിയൻ സംസ്ഥാന പ്രസിഡൻ്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡൻ്റ് കെ.എം സക്കീർ സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി സജിതാ ബീവി എന്നിവർ സംസാരിച്ചു. പുലയനാർകോട്ടയിൽ ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് ഉദ്ഘാടനവും ആശുപത്രി സൂപ്രണ്ട് ഡോ.വനജ ആശംസയും പറഞ്ഞു. ചിറയിൻ കീഴിൽ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എസ്.ശ്രീകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളും ജില്ലാ കമ്മിറ്റിയംഗങ്ങളും ഏര്യാ ഭാരവാഹികളും അടക്കം നിരവധി പ്രവർത്തകർ പരിപാടികളിൽ പങ്കാളികളായി.