Kerala NGO Union

പലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിനും, സാമ്രാജ്യത്വ യുദ്ധ വെറിക്കും എതിരെ അധ്യാപകരും ജീവനക്കാരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൂട്ടായ്‌മ നടത്തി. അടൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം ചേർന്ന ഐക്യദാർഢ്യസദസ്സ് സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ബിനു ജേക്കബ് നൈനാൻ അധ്യക്ഷൻ ആയി. എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ്കുമാർ, ജില്ലാ സെക്രട്ടറി ആർ പ്രവീൺ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാത്യു എം അലക്സ്‌, എസ് ലക്ഷ്മി ദേവിഎന്നിവർ സംസാരിച്ചു.എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ്കുമാർ സ്വാഗതവും അടൂർ താലൂക്ക് പ്രസിഡന്റ് കെ രവിചന്ദ്രൻ നന്ദിയും പറഞ്ഞു.

 

 

Leave a Reply

Your email address will not be published. Required fields are marked *