പലസ്തീൻ ജനതയ്ക്ക്മേൽ ഇസ്രായേൽ ഭരണകൂടം നടത്തുന്ന അങ്ങേയറ്റം മനുഷ്യത്വരഹിതമായ കടന്നാക്രമണങ്ങൾക്കെതിരെ എഫ് എസ് ഇ ടി ഒ യുടെ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ പ്രതിഷേധിക്കുകയെന്ന മുദ്രാവാക്യമുയർത്തി നടത്തിയ പലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി കണ്ണൂർ കാൾടെക്സ് പരിസരത്ത് വെച്ചും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജോയിന്റ് സെക്രട്ടറി എൻ സുകന്യ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, കെ ജി ഒ എ ജില്ലാ പ്രസിഡന്റ് കെ ഷാജി എന്നിവർ പ്രസംഗിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് കെ ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി പി സന്തോഷ്കുമാർ സ്വാഗതം പറഞ്ഞു.