പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം സാമ്രാജ്യത്ത യുദ്ധവെറിക്കെതിരെ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐക്യദാർഢ്യ സദസ്സ് നടത്തി. ആലപ്പുഴ നഗര ചത്വരത്തിൽ നടന്ന ഐക്യദാർഢ്യം ആലപ്പുഴ എം എൽ എ പി പി ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്തു എഫ് എസ് ഇ ടി ഒ ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി ഡി ജോഷി അധ്യക്ഷനായി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ ബഷീർ കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു, കെ ജി എൻ എ സംസ്ഥാന സെക്രട്ടറി എൽ ദീപ, പി എസ് സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ രാജു എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു.