പാലിയേറ്റീവ്,ആരോഗ്യ പ്രവർത്തനങ്ങൾക്കായി ആംബുലൻസ് കൈമാറി – തിരുവല്ല കേന്ദ്രീകരിച്ച് പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ നടത്തുന്ന കനിവ് പെയിൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് കേരള എൻ ജി ഒ യൂണിയന്റെ വജ്ര ജൂബിലി പ്രവർത്തനങ്ങളുടെ ഭാഗമായി പാലിയേറ്റീവ് ആരോഗ്യ പ്രവർത്തനങ്ങൾക്കായി ആംബുലൻസ് കൈമാറ്റം ചെയ്തു. തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ വച്ച് മാത്യു ടി തോമസ് എം എൽ എ സൊസൈറ്റി പ്രസിഡന്റ് ഫ്രാൻസിസ് വി ആന്റണിക്ക് ആംബുലൻസിന്റെ താക്കോൽ കൈമാറി. പി.ആർ.പി. സി ജില്ലാ രക്ഷാധികാരി കെ.പി.ഉദയഭാനു മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.വി സുരേഷ് കുമാർ ,തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: ബി.എൻ ബിജു യൂണിയൻ സംസ്ഥാനകമ്മറ്റി അംഗം മാത്യു എം അലക്സ്, തുടങ്ങിയവർ ആശംസ അറിയിച്ചു. യോഗത്തിന് ജില്ലാ സെക്രട്ടറി ആർ. പ്രവീൺ സ്വാഗതവും ജില്ലാ ട്രഷറർ എസ്.ബിനു നന്ദിയും രേഖപ്പടുത്തി.