കേരള എൻ.ജി.ഒ യൂണിയൻ വജ്രജൂബിലിയുടെ ഭാഗമായി പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾക്കായി കണ്ണൂർ ജില്ലയിൽ നിന്നും തെരഞ്ഞെടുത്ത വളണ്ടിയർമാർക്ക് പരിശീലനം നൽകി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി പി ഉഷ ഉദ്ഘാടനം ചെയ്തു.
പാലിയേറ്റീവ് പരിചരണം വർഗ-ബഹുജന പങ്കാളിത്തം എന്ന വിഷയത്തിൽ പാലിയേറ്റീവ് കെയർ ജില്ലാ കോർഡിനേറ്റർ എ കെ സനോജും, ഗൃഹകേന്ദ്രീകൃത പരിചരണം എന്ന വിഷയത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ പാലിയേറ്റീവ് വിഭാഗം നേഴ്സിങ്ങ് ഓഫീസർ പി ശോഭയും ക്ലാസ്സെടുത്തു.
പരിപാടിയിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് പി പി സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി വി പ്രജീഷ് നന്ദിയും പറഞ്ഞു.
സംസ്ഥാനത്ത് 2000 വളണ്ടിയർമാരെയാണ് പാലിയേറ്റീവ് പരിചരണ പ്രവർത്തനങ്ങൾക്കായി കേരള എൻ.ജി.ഒ യൂണിയൻ നിയോഗിക്കുന്നത്.