പാലിയേറ്റീവ് വാളന്റിയർ മാർക്ക് പരിശീലനം നൽകി കേരള എൻ ജി ഒ യൂണിയന്റെ വജ്ര ജൂബിലിയുടെ ഭാഗമായി കേരളത്തിൽ പാലിയേറ്റീവ് മേഖലയിൽ രണ്ടായിരം വാളന്റിയേഴ്സിന്റെ സേവനം നൽകും. ആലപ്പുഴ ജില്ലയിലെ പാലിയേറ്റീവ് വാളന്റിയർ മാർക്കുള്ള പരിശീലനം യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസിൽ നടത്തി. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സർവേലൻസ് ഓഫീസർ ഡോക്ടർ കോശി.സി. പണിക്കർ ക്ലാസ് നയിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ് സംസ്ഥാന കമ്മറ്റിയംഗങ്ങളായ എസ് ഉഷാകുമാരി എൽ മായ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു.