പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും നിർവചിക്കപ്പെട്ട പെൻഷൻ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര സംസ്ഥാന പൊതു മേഖലാ ജീവനക്കാരുടെ യും അധ്യാപകരുടെയും സംയുക്താഭിമുഖ്യത്തിൽ കേന്ദ്ര ഗവണ്മെന്റ് ഓഫീസുകൾക്ക് മുന്നിലേയ്ക്കും മാർച്ചും ധർണയും നടത്തി.
എഫ് എസ് ഇ ടി ഓ, കേന്ദ്ര ജീവനക്കാരുടെ കോൺഫെഡറേഷൻ, കെ എസ് ഇ ബി ഓ എ, കെ എസ് ഇ ബി ഡബ്ല്യു എ, കെ എസ് ആർ ടി ഇ എ, വാട്ടർ അതോറിറ്റി, ഖാദി ബോർഡ് ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടത്തിയത് .പുതിയ ബസ് സ്റ്റാൻഡിൽ നിന്നും പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. കേന്ദ്ര ഗവണ്മെന്റ് ജീവനക്കാരുടെ കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷാജി പി മാത്യു അധ്യക്ഷനായി. കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പ്രകാശ് ഉദ്ഘാടനം ചെയ്തു. എൻ എഫ് പി ഇ അഖിലേന്ത്യാ വനിതാ കമ്മിറ്റി അംഗം കെ കെ ജഗദമ്മ,കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ എൻ ശ്രീകുമാർ, കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ സെക്രട്ടറി സി വി സുരേഷ് കുമാർ, എഫ് എസ് ഇ ടി ഓ ജില്ലാസെക്രട്ടറി എ ഫിറോസ്, പ്രസിഡന്റ് സി. റ്റി വിജയാനന്ദൻ, കെ എസ് ടി എ ജില്ലാ സെക്രട്ടറി രാജൻ ടി ബോസ്സ്, കെ എസ് ആർ ടി സി വർക്കേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം കെ വിജയൻ, കെ ജി ഓ ഏ ജില്ലാ സെക്രട്ടറി പി സനൽകുമാർ, കെ എം സി എസ് യു ജില്ലാ സെക്രട്ടറി അജി എസ് കുമാർ പി എസ് സി ഇ യു ജില്ലാ സെക്രട്ടറി ജയിസൺ ജോസഫ്, കെ ജി എൻ എ ജില്ലാ സെക്രട്ടറി കെ ജി ഗീതാമണി, അക്വാ ജില്ലാ സെക്രട്ടറി കുഞ്ഞു മോൻ, ഖാദി ബോർഡ് എംപ്ളോയീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു