പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക, പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ നയം 2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയൻ ജനാധിപത്യ അവകാശങ്ങൾ ഉറപ്പുവരുത്തുക, തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക, സ്ഥിരം തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ – ദിവസവേതന ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ആശ്രിത നിയമന വ്യവസ്ഥയിലെ തടസ്സങ്ങളും നിയന്ത്രണങ്ങളും നീക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന ജീവനക്കാർ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി 2023 നവംബർ മൂന്നിന് നടക്കുന്ന പാർലമെന്റ് മാർച്ച് നടത്തുന്നു. ഇതിന് മുന്നോടിയായുള്ള ആലപ്പുഴ ജില്ലാ കൺവെൻഷൻ പുന്നപ്ര വയലാർ സ്മാരക ഹാളിൽ കെ എസ് ടി എ സംസ്ഥാന സെക്രട്ടറി എം കെ നൗഷാദ് അലി ഉദ്ഘാടനം ചെയ്തു ഇൻകം ടാക്സ് എംപ്ലോയീസ് ഫെഡറേഷൻ സർക്കിൾ സെക്രട്ടറി എ ബിനൂപ് കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പുത്തനമ്പലം ശ്രീകുമാർ എന്നിവർ അഭിവാദ്യം ചെയ്തു. കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവൺമെന്റ് എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി വി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എഫ് എസ് ഇ ടി ഒ ജില്ലാ സെക്രട്ടറി എ എ ബഷീർ സ്വാഗതവും ജില്ലാ പ്രസിഡന്റ് പി.ഡി.ജോഷി നന്ദിയും പറഞ്ഞു. കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി കെ ഷിബു, കെ ജി എൻ എ സംസ്ഥാന സെക്രട്ടറി എൽ ദീപ, എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ്, കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ് എന്നിവർ പങ്കെടുത്തു