കേരള എന്‍ ജി ഒ യൂണിയന്‍ 37-ാമത് ജില്ലാ സമ്മേളനത്തിന് ഇന്നലെ രാവിലെ 9.30 ന് ജില്ലാ പ്രസിഡന്‍റ് എ ഫിറോസ് പതാകയുയര്‍ത്തി തുടക്കം കുറിച്ചു. ഡോ. എ സമ്പത്ത്(എക്സ് എം. പി ) സമ്മേളനം ഉദ്ഘാടനം ചെയ്തു. FSETO ജില്ലാ പ്രസിഡന്‍റ് സി റ്റി വിജയാനന്ദന്‍ , കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് & വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി ഷാജി പി മാത്യു എന്നിവര്‍ അഭിവാദ്യം ചെയ്തു. ജില്ലാ ജോയിന്‍റ് സെക്രട്ടറി മാത്യു എം അലക്സ് കൃതജ്ഞത രേഖപ്പെടുത്തി.
ജില്ലാ സെക്രട്ടറി സി. വി. സുരേഷ്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ജി ബിനുകുമാര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ബി വിനോദ്കുമാര്‍ (കോന്നി), അനാമിക ബാബു (അടൂര്‍), ബിനു ജി തമ്പി (ഠൗണ്‍), സ.ഷീജ(തിരുവല്ല), ജി.ബിനു (സിവില്‍സ്റ്റേഷന്‍), സ.നിഷ(മല്ലപ്പള്ളി), പി എം ബിസ്മി (റാന്നി) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജില്ലാ പ്രസിഡന്‍റായി സി. വി. സുരേഷ്കുമാര്‍, വൈസ് പ്രസിഡന്‍റുമാരായി എസ് ലക്ഷ്മിദേവി, ജി അനീഷ്കുമാര്‍, ജില്ലാ സെക്രട്ടറിയായി ഡി. സുഗതന്‍ , ജില്ലാ ജോയിന്‍റ് സെക്രട്ടറിമാരായി മാത്യു എം അലക്സ് ,എസ്. ബിനു, ജില്ലാ ട്രഷററായി ജി. ബിനുകുമാര്‍ എന്നിവരെ ഭാരവാഹികളായും തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായി എം. കെ. ശാമുവല്‍, ആദര്‍ശ്കുമാര്‍, ആര്‍ പ്രവീണ്‍, പി ബി മധു, കെ പി രാജേന്ദ്രന്‍, കെ രവിചന്ദ്രന്‍, എം പി ഷൈബി, എല്‍ അഞ്ജു, ജില്ലാ കമ്മറ്റി അംഗങ്ങളായി എം എസ് വിനോദ്, എസ് നൗഷാദ്, കെ സജികുമാര്‍, കെ രാജേഷ്, വി പ്രദീപ്, ബി ശ്രീകുമാര്‍, വി ഷാജു, വി പി തനൂജ, പി ജി ശ്രീരാജ്, ബി സജേഷ്, കെ ഹരികൃഷ്ണന്‍, എസ് ശ്രീകുമാര്‍, രവീന്ദ്രബാബു, പി എന്‍ അജി, റ്റി കെ സജി, ജെ പി ബിനോയ്, ഒ റ്റി ദിപിന്‍ദാസ്, എസ് ശ്യാംകുമാര്‍, എസ് ശ്രീലത, കെ ശ്രീനിവാസന്‍, അനാമികബാബു, വി ജി മണി എന്നിവരെയും തെരഞ്ഞെടുത്തു. സമ്മേളനത്തില്‍ യൂണിയന്‍ സംസ്ഥാന ട്രഷറര്‍ എന്‍ നിമല്‍രാജ് സംസ്ഥാന കമ്മറ്റിയംഗം ജി ധന്യ എന്നിവര്‍ പങ്കെടുക്കുന്നു.