കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പി എസ് സി പരീക്ഷയിൽ പങ്കെടുക്കുന്നവർക്കുള്ള സൗജന്യ പരിശീലനം ആരംഭിച്ചു. ഡെപ്യൂട്ടി കളക്ടർ ടി ജി ഗോപകുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ അധ്യക്ഷൻ ആയിരുന്നു. എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ, സംസ്ഥാന സെക്രട്ടറി യേറ്റ് അംഗം സി വി സുരേഷ്‌കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി സുഗതൻ, എസ് ലക്ഷ്മി ദേവി എന്നിവർ ആശംസ പ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ആർ. പ്രവീൺ സ്വാഗതവും ജോയിന്റ് സെക്രട്ടറി ജി അനീഷ്കുമാർ നന്ദിയും പറഞ്ഞു.