എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലെല്ലാം ദീർഘകാലം സർവീസ് സംഘടന പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത പി.പ്രഭാകരൻ ഓഗസ്റ്റ് 7ന് അന്തരിക്കുകയുണ്ടായി. അദ്ദേഹത്തെ അനുസ്മരിക്കുന്നതിനായി കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ ടി.കെ ബാലൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കർഷകസംഘം കണ്ണൂർ ജില്ലാ സെക്രട്ടറി എം.പ്രകാശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം.വി.ശശിധരൻ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ മുൻ സംസ്ഥാന പ്രസിഡണ്ടും ദീർഘകാലം അദ്ദേഹത്തിന്റെ സഹപ്രവർത്തകനുമായ വി.എം പവിത്രൻ പ്രസംഗിച്ചു.
യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.പി.സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.പി.വിനോദൻ നന്ദിയും പറഞ്ഞു.