28 പുതിയ പോക്‌സോ കോടതികൾ – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി.

സംസ്ഥാനത്ത് പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് 28 അഡീഷണല്‍ ഫാസ്റ്റ് ട്രാക്ക്  സ്‌പെഷ്യല്‍ കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള സർക്കാർ തീരുമാനത്തിൽ ആദ്ലാദം പ്രകടിപ്പിച്ചും സംസ്ഥാന സർക്കാരിനെ അഭിവാദ്യം ചെയ്തും എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കോടതികൾക്ക് മുന്നിൽ പ്രകടനം നടത്തി. ജില്ലാ ജഡ്ജ്, സീനിയര്‍ ക്ലാര്‍ക്ക്, ബഞ്ച് ക്ലാര്‍ക്ക് എന്നിവരുടെ ഓരോ തസ്തികകള്‍ വീതം ഓരോ കോടതികളിലും പുതിയതായി സൃഷ്ടിക്കും. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം സംസ്ഥാനത്ത് 56 അതിവേഗ സ്‌പെഷ്യല്‍ കോടതികളാവും.

കൊല്ലം ജില്ലാ കോടതിക്ക് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.എം. നിസ്സാമുദ്ദീൻ, ഖുശീ ഗോപിനാഥ്, സിവിൽ സ്റ്റേഷൻ ഏരിയാ ജോയിന്റ് സെക്രട്ടറി വി.എസ്. ഹരികൃഷ്‌ണൻ, രാജു സെബാസ്റ്റ്യൻ, ഡി. ഹരിലാൽ എന്നിവർ സംസാരിച്ചു. കരുനാഗപ്പള്ളിയിൽ എസ്. ഓമനക്കുട്ടൻ, ചവറയിൽ ജില്ലാ ട്രഷറർ ബി. സുജിത്, പുനലൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, കൊട്ടാരക്കരയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ. ജയകുമാർ, പത്തനാപുരത്ത് ഏരിയാ സെക്രട്ടറി റ്റി.എം. മുഹമ്മദ് ഇസ്‌മയിൽ, പരവൂരിൽ ഏരിയാ സെക്രട്ടറി എസ്. സുജിത്, കുന്നത്തൂരിൽ ഏരിയാ പ്രസിഡന്റ് ആർ. അനിൽ കുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.