കേരള എൻ ജി ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ടി കെ ബാലൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ ലക്കം കേരള സർവ്വീസ് മാസികയുമായി ബന്ധപ്പെട്ട പുസ്തക ചർച്ച നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ അവതരണം നടത്തി. പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ സി ശ്രീനിവാസൻ, കെ അജയകുമാർ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ രതീശൻ വിഷയങ്ങൾ ക്രോഡീകരിച്ച് കൊണ്ട് സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും കെ സി ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗം എ രതീശൻ വിഷയങ്ങൾ ക്രോഡീകരിച്ച് കൊണ്ട് സംസാരിച്ചു