Kerala NGO Union

 

സാഹിത്യകാരൻമാർക്ക് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച്‌ സംസാരിക്കുവാൻ ഒരിക്കലും സാധിക്കുകയില്ലെന്ന് പ്രശസ്ത സാഹിത്യകാരൻ കുരീപ്പുഴ ശ്രീകുമാർ. കേരള എൻ ജി ഒ യൂണിയൻ ടി കെ ബാലൻ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എൻ ജി ഒ യൂണിയൻ പ്രവർത്തകരായ ബാബുരാജ് മലപ്പട്ടത്തിന്റെ ” ഉടൽ മുറിവുകളുടെ വേനൽ ”, ഷാജു പാറക്കലിന്റെ “നിശബ്ദതയുടെ താരാട്ട് ” എന്നീ പുസ്തകങ്ങളുടെ പ്രകാശനം കണ്ണൂർ എൻ ജി ഒ യൂണിയൻ ഓഫീസ് പരിസരത്ത്  നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.സാഹിത്യകാരൻമാർ എന്നും അനീതിക്കും വിഭജനത്തിനുമെതിരെ ശബ്ദമുയർത്തിയവരായിരുന്നു. അതു കൊണ്ട് തന്നെയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ടി പത്മനാഭനും സച്ചിദാനന്ദനും എൻ എസ് മാധവനും ശബ്ദമുയർത്തിയത്. അദ്ദേഹം പറഞ്ഞു. എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു. പ്രമോദ് വെളളച്ചാൽ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ബാബുരാജ് മലപ്പട്ടം, ഷാജു പാറക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എ രതീശൻ സ്വാഗതവും പി പി അജിത്കുമാർ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *