പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും സായാഹ്ന ധർണ്ണ നടത്തി
 സംസ്ഥാന ജീവനക്കാരുടേയും അദ്ധ്യാപകരുടേയും ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം ബോട്ടുജെട്ടിയിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. ശ്രീ. ജോൺ ഫെർണാണ്ടസ്‌ എം.എൽ.എ ധർണ്ണ ഉത്ഘാടനം ചെയ്തു. FSETO ജില്ലാ പ്രസിഡൻ്റ്‌ ഏലിയാസ്‌ മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ FSETO ജില്ലാ സെക്രട്ടറി കെ.എ. അൻവർ സ്വാഗതം ആശംസിച്ചു. NGOU സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.എസ് സുരേഷ് കുമാർ, KSTA സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി. ബെന്നി, KMCSU സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹർഷഹരൻ , KGOA ജില്ലാ സെക്രട്ടറി ഡയന്യൂസ് തോമസ്, PSC എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി P.P സജീവൻ തുടങ്ങിയവർ സംസാരിച്ചു.