കേരള എന്‍.ജി.ഒ. യൂണിയന്‍ നിര്‍മ്മിച്ച തിരുവനന്തപുരം പേരൂര്‍ക്കട വില്ലേജ് ഓഫീസ് കെട്ടിടം 2021 ഫെബ്രുവരി 17-ന് ബഹു. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ആഫീസുകളിലൊന്നായ വില്ലേജ് ഓഫീസുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് 100 വര്‍ഷത്തിലേറെ പഴക്കമുള്ള പേരൂര്‍ക്കട വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിച്ചു നല്‍കിയത്. 45 ലക്ഷം രൂപയാണ് നിര്‍മ്മാണത്തിന് ചെലവഴിച്ചത്. എല്ലാ ജില്ലകളിലും വില്ലേജ് ഓഫീസിലെത്തുന്ന ജനങ്ങള്‍ക്ക് ഭൗതിക സാഹചര്യമൊരുക്കാന്‍ യൂണിയന്‍ ഇടപെട്ടിട്ടുണ്ട്.
ലൈഫ് പദ്ധതിയുടെ ഭാഗമായി ഭവനസമുച്ചയം നിര്‍മ്മിച്ചും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ നല്‍കിയും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തും എന്‍.ജി.ഒ. യൂണിയന്‍ നടത്തുന്ന പ്രതിബദ്ധതയാര്‍ന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പേരൂര്‍ക്കട വില്ലേജ് ഓഫീസിന് കെട്ടിടം നിര്‍മ്മിച്ചു നല്‍കിയതും.