പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റവന്യൂ വകുപ്പിലെ സ്ഥലംമാറ്റങ്ങൾ അടിയന്തിരമായി നടപ്പിലാക്കുക – എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി

റവന്യൂ വകുപ്പിലെ വിവിധ തസ്തികകളിലെ പൊതു സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പട്ട് കേരള എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ കളക്‌ടറേറ്റ്, താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.എസ്. ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ, ജില്ലാ ട്രഷറർ ബി.സുജിത്ത്, ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ  ജെ. രതീഷ് കുമാർ, കെ.ജയകുമാർ  എന്നിവർ ജില്ലയിലെ വിവിധ താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ നടന്ന പ്രകടനങ്ങൾക്ക് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.