പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റവന്യു വകുപ്പിലെ സ്ഥലം മാറ്റങ്ങൾ ഉടൻ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേരള NGO യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിന് മുന്നിലും താലൂക്കാഫീസുകൾക്കു മുന്നിലും പ്രകടനം നടത്തി.ജില്ലാ കേന്ദ്രത്തിൽ നടന്ന പ്രകടനം കേരള NGO യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽ കുമാറും വിവിധ താലൂക്ക് ആഫീസുകൾക്ക് മുന്നിൽ ജില്ലാ സെക്രട്ടറി കെ.എ.അൻവർ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാജമ്മ രഘു ,ജോഷി പോൾ,ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാനിൽ, ട്രഷറർ കെ.വി.വിജു,ജോ.സെക്രട്ടറിമാരായ ആർ.ഹരികുമാർ ,എസ്. ഉദയൻ എന്നിവരും ഉദ്ഘാടനം ചെയ്തു.