പ്രതിഷേധ സദസ്സ് നടത്തി സഹകരണ മേഖലയെ തകർക്കാനുള്ള സംഘടിത ശ്രമത്തിന് എതിരായി ജീവനക്കാരും അദ്ധ്യാപകരും പ്രതിഷേധ കൂട്ടയ്മ നടത്തി. എൻ ജി ഒ യൂണിയൻ ഹാളിൽ ചേർന്ന കൂട്ടായ്മ കെ എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഡി സുധീഷ് ഉദ്ഘാടനം ചെയ്തു. കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ഡി ജോഷി എൻ ജി ഒ യൂണിയൻ ജില്ലാ സെകട്ടറി ബി സന്തോഷ് കെ ജി ഒ എ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ബാബു പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി എം സതീഷ് കുമാർ എന്നിവർ സംസാരിച്ചു.