സൗജന്യവും, സാർവത്രികവുമായ കോവിഡ് വാക്സിനേഷൻ അടിയന്തിരമായി പൂർത്തീകരിക്കുക, വിലക്കയറ്റം രൂക്ഷമാക്കുന്ന കേന്ദ്രനയങ്ങൾ തിരുത്തുക, വിദ്യാഭ്യാസത്തെ കവി വൽക്കരിക്കാനുള്ള ശ്രമങ്ങൾ ഉപേക്ഷിക്കുക, സംസ്ഥാന സർക്കാരിൻ്റെ സ്ത്രീപക്ഷ നയങ്ങളെ പിന്തുണയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ സായാഹ്ന സദസ്സുകൾ നടത്തി.
സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് നടന്ന സദസ്സ് എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. FSETO താലൂക്ക് പ്രസിഡൻ്റ് V P ശശികുമാർ, താലുക്ക് സെക്രട്ടറി വി ഉണ്ണിക്കൃഷ്ണൻ, കെ പരമേശ്വരി എന്നിവർ സംസാരിച്ചു. എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയ സെക്രട്ടറി പി രഘു അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡൻ്റ് N അരിച്ചന്ദ്രൻ സ്വാഗതവും, വൈസ് പ്രസിഡൻ്റ് ആർ സജിത്ത് നന്ദിയും പറഞ്ഞു.