പൗരത്വത്തിന് മതം മാനദന്ധമക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ FSETO നേതൃത്വത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാൻ്റ് പരിസരത്ത് വെച്ച് “ഭരണഘടന സംരക്ഷണ സദസ്സ്” സംഘടിപ്പിച്ചു. സദസ്സ് പ്രശസ്ത സാഹിത്യകാരൻ എം.ജെ ശ്രീചിത്രൻ ഉദ്ഘാടനം ചെയ്തു. FSETO ജില്ലാ പ്രസിഡൻ്റ് എം ആർ മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. KGOA സംസ്ഥാന കമ്മിറ്റിയംഗം പി സെയ്തലവി, NGO യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ സന്തോഷ് കുമാർ, മേരി സിൽവസ്റ്റർ, KPSCEU സംസ്ഥാന കമ്മിറ്റിയംഗം അരുൺ കുമാർ, KGNA സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് എന്നിവർ സംസാരിച്ചു. FSETO പാലക്കാട് ജില്ലാ സെക്രട്ടറി കെ മഹേഷ് സ്വാഗതവും, FSETO പാലക്കാട് താലൂക്ക് സെക്രട്ടറി ബി രാജേഷ് നന്ദിയും പറഞ്ഞു.