കണ്ണൂരില്‍ എസ് ഇ ടി ഒ നേതൃത്വത്തില്‍ ബംഗാള്‍ ഐക്യദാര്‍ഢ്യ പ്രകടനം നടത്തി

പശ്ചിമബംഗാളിലെ മമതാ ബാനര്‍ജി സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നടപടികളില്‍ പ്രതിഷേധിച്ചുകൊണ്ടും ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുംവേണ്ടി ബംഗാളിലെ ജീവനക്കാരും അധ്യാപകരും ജനസമൂഹവും നടത്തുന്ന ചെറുത്തുനില്‍പ്പ് പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യാ സ്റ്റേറ്റ് ഗവമെന്‍റ് എംപ്ലോയീസ് ഫെഡറേഷന്‍ രാജ്യവ്യാപകമായി നടത്തു പരിപാടിയുടെ ഭാഗമായി എഫ് എസ് ഇ ടി ഒ കണ്ണുര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജില്ലാ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി. കണ്ണൂര്‍ കലക്ടറേറ്റ് കേന്ദ്രീകരിച്ച് നടന്ന പ്രകടനത്തിന് ശേഷം നടന്ന വിശദീകരണ യോഗത്തില്‍ സ: കെ കെ പ്രകാശന്‍, സ:ഗിരിജാ കല്ല്യാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.