2011 ൽ അധികാരത്തിൽ വന്ന മമത ബാനർജി നേതൃത്വം കൊടുക്കുന്ന തൃണമൂൽ സർക്കാർ ബംഗാളിൽ സകല വിഭാഗം ജനങ്ങളുടെയും ജനാധിപത്യ അവകാശങ്ങൾ തകർത്തെറിഞ്ഞു കൊണ്ട് ഏകാധിപത്യ ഭരണം നടത്തുന്ന സാഹചര്യത്തിൽ ജനാധിപത്യ, ട്രേഡ് യൂണിയൻ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി ബംഗാളിലെ ജീവനക്കാരും, അധ്യാപകരും, ജനസമൂഹമാകെയും നടത്തുന്ന ചെറുത്ത് നിൽപ്പ് പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ അഖിലേന്ത്യ സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ഫെഡറേഷൻ ആഹ്വാനമനുസരിച്ച് പാലക്കാട് സിവിൽ സ്റ്റേഷനിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി.
തുടർന്ന് നടന്ന യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ആർ. സാജൻ ഉദ്‌ഘാടനം ചെയ്തു. കെ.എസ്. ടി.എ. ജില്ലാ പ്രസിഡന്റ് ടി.ജയപ്രകാശ് അധ്യക്ഷനായി. കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി കെ. സുരേഷ് കുമാർ, എൻ.ജി.ഒ. യുണിയൻ ജില്ലാ പ്രസിഡണ്ട് ഇ. മുഹമ്മദ് ബഷീർ, സരള ( എൻ.ജി.ഒ യുണിയൻ), പി.സെയ്തലവി (കെ.ജി.ഒ.എ) എന്നിവർ സംസാരിച്ചു. എൻ.ജി.ഒ. യുണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.ജാൻസിമോൻ സ്വാഗതവും, കെ.എം.സി.എസ്.യു. ജില്ലാ സെക്രട്ടറി എ.കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.