കേന്ദ്ര സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകളെ അവലോകനം ചെയ്തു കൊണ്ട് എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. എൻ ജി ഒ യൂണിയൻ ബിൽഡിംഗിൽ വെച്ച് നടന്ന പരിപാടിയിൽ എ കെ ജി സി ടി സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ പി. എച്ച് ഷാനവാസ് പ്രഭാഷണം നടത്തി. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എ രതീശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എം സുഷമ, കെ രഞ്ജിത്ത്, ജില്ലാ പ്രസിഡണ്ട് എൻ സുരേന്ദ്രൻ, കെ സി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.