കോവിഡ് – 19 ന്റെ വ്യാപനം ഫലപ്രദമായി പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരള എൻ.ജി.ഒ യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബ്രേക്ക് ദ ചെയിൻ ക്യാമ്പയിൻ നടത്തി. ഇതിന്റെ ഭാഗമായി ജില്ലയിലെ 100 പ്രധാന കേന്ദ്രങ്ങളിൽ സാനിറ്റെസറുകൾ സ്ഥാപിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കണ്ണൂർ പഴയ മുൻസിപ്പൽ ബസ് സ്റ്റാൻറിൽ വെച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ: കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന് ജില്ലാ പ്രസിഡണ്ട് സ: കെ വി മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന് സംസ്ഥാന വൈസ് പ്രസിഡണ്ട് സ: എംവി ശശിധരന്, സംസ്ഥാന കമ്മിറ്റി അംഗം സ: എഎം സുഷമ, ജില്ലാ സെക്രട്ടറി എ രതീശന് എന്നിവര്‍ സംസാരിച്ചു.
ഭീതി വേണ്ട ജാഗ്രത മതി എന്ന സന്ദേശമുയർത്തി ജില്ലയിലെ ഓഫീസ് ക്ലോപ്ലക്സുകളിൽ നേരത്തെ തന്നെ സാനിറ്റൈസറുകൾ സ്ഥാപിച്ചിരുന്നു.