ഭരണഘടനാ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
കണ്ണൂർ: പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന കേന്ദ്രസർക്കാരിൻ്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഫ് എസ് സി ടി ഒ യുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ ജീവനക്കാരും അധ്യാപകരും സംഘടിപ്പിക്കുന്ന ഭരണഘടന സംരക്ഷണ സദസിന്റെ ഭാഗമായി കണ്ണൂർ പഴയ ബസ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടിയിൽ അഡ്വക്കറ്റ് ബി പി ശശീന്ദ്രൻ വിഷയം അവതരിപ്പിച്ച് പ്രഭാഷണം നടത്തി. പരിപാടിയിൽ കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എ കെ ബീന,എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. എഫ് എസ് സി ടി ഒ ജില്ല പ്രസിഡൻ്റ് കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും ട്രഷറർ കെ ഷാജി നന്ദിയും പറഞ്ഞു.