പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജീവനക്കാരുടെടെയും അധ്യാപകരുടെയും
രാജ്യത്തെ ജനങ്ങളെ വർഗീയമായി വിഭജിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ബി.ജെ.പി സർക്കാർ പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കാൻ ശ്രമിക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ് ഈ നിയമ ഭേദഗതി. തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത കേന്ദ്ര സർക്കാർ നടപടി ഇലക്ട്രൽ ബോണ്ടിലെ അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒ യുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും ഭരണ ഘടന സംരക്ഷണ സദസ്സ് നടത്തി. പാളയം മാർക്കറ്റിന് മുന്നിൽ നടന്ന സദസ്സ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ സംസ്ഥാന ട്രഷറർ ഡോ.എസ്.ആർ മോഹന ചന്ദ്രൻ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ, കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി എ. നജീബ്, കെ.എസ്.ഇ.എ ജനറൽ സെക്രട്ടറി കെ.എൻ അശോക് കുമാർ, കെ.എൽ.എസ്. എസ്. എ ജനറൽ സെക്രട്ടറി എസ്.സതി കുമാർ എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എഫ്.എസ്.ഇ. ടി.ഒ ജില്ലാ സെക്രട്ടറി ജി.ശ്രീകുമാർ സ്വാഗതവും എഫ്.എസ്.ഇ. ടി.ഒ താലൂക്ക് സെക്രട്ടറി ഷിനു റോബർട്ട് നന്ദിയും പറഞ്ഞു.