കേരള എൻ. ജി. ഒ. യൂണിയൻ മഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസ് ആയ വജ്ര ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടനം സഖാവ് എം. വി. ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.
യൂണിയൻ ജനറൽ സെക്രട്ടറി എം. എ. അജിത് കുമാർ ആദ്ധ്യക്ഷത വഹിച്ചു.
മഞ്ചേരി വായപ്പാറപ്പടി ഗവണ്മെന്റ് എൽ. പി സ്കൂളിന് സമീപം ആണ് ഓഫീസ് നിർമ്മിച്ചിട്ടുള്ളത്. യൂണിയന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖരായ ഇ പത്മനാഭൻ, സി വിജയഗോവിന്ദൻ എന്നിവരുടെ ഫോട്ടോ അനാഛാദനം യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ നിർവഹിച്ചു.
ഇ എൻ മോഹൻദാസ്, എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ടി രത്നാകരൻ, യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. കെ വസന്ത എന്നിവർ യോഗത്തിൽ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് വി കെ രാജേഷ് ഏരിയ കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി.ജില്ലാ സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും മഞ്ചേരി ഏരിയ സെക്രട്ടറി കെ ദീപ നന്ദിയും രേഖപ്പെടുത്തി.