നിർദ്ദിഷ്ട ഇരിട്ടി റവന്യൂ ടവർ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് എൻ ജി ഒ യൂണിയൻ മട്ടന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേർന്ന ഏരിയ സമ്മേളനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ പി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി എ ലെനിഷ് പ്രവർത്തനറിപ്പോർട്ടും, ട്രഷറർ എം മനോജ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ രാജേഷ് അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി പി എ ലെനിഷ് (സെക്രട്ടറി), കെ രാജേഷ് (പ്രസിഡണ്ട് ) എം മനോജ് (ട്രഷറർ), സൂരജ് വടക്കയിൽ, കെ സി ഷിന്‍റോ( ജോ. സെക്രട്ടറി) എം സജിനി, ഷാജി മാവില (വൈസ് പ്രസിഡണ്ട്) എന്നിവരെ തെരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ടി വി പ്രജീഷ്, കെ രതീശൻ എന്നിവർ സംസാരിച്ചു