മണിപ്പൂരിനെ രക്ഷിക്കുക എന്ന സന്ദേശമുയർത്തി കേരള എൻ.ജി.ഒ യൂണിയൻ വനിത സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ വനിതാജീവനക്കാരുടെ പ്രതിഷേധ കൂട്ടായ്മ നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡണ്ട് പി.കെ ശ്രീമതി ടീച്ചർ ഉൽഘാടനo ചെയ്തു. യൂണിയൻ ജില്ലാ ട്രഷറർ കെ.ഷീബ അദ്ധ്യത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.എ. ബഷീർ, സംസ്ഥാന കമ്മറ്റി അംഗം എ .എം സുഷമ, കെ. രഞ്ജിത്ത്, യൂണിയൻ ജില്ലാ പ്രസിഡണ്ട് പി.പി. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.