രണ്ടര മാസമായി മണിപ്പൂരിൽ നടക്കുന്ന വർഗീയ കലാപം അവസാനിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകൾ ഭരണകൂടങ്ങൾ നടത്താതിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു. കണ്ണൂരിൽ നടന്ന കൂട്ടായ്മ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന, എൻ ജി ഒ യുണിയൻ ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, കെ എസ് ടി എ ജില്ലാ സെക്രട്ടറി കെ ശശീന്ദ്രൻ , കെ ജി ഒ എ ജില്ലാ സെക്രട്ടറി ടി ഒ വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
ഇരിട്ടിയിൽ നടന്ന പ്രതിഷേധ കൂട്ടായ്മ എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. വി വി വിനോദ്, പി എ ലെനിഷ് , ഷാജി മാവില എന്നിവർ സംസാരിച്ചു.
പയ്യന്നൂരിൽ എൻ ജി ഒ യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് എം അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി വി സുരേന്ദ്രൻ , എം രേഖ എന്നിവർ സംസാരിച്ചു.
തളിപ്പറമ്പിൽ കെ എസ് ടി എ ജില്ലാ പ്രസിഡണ്ട് കെ വി ഗണേശൻ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ , എസ് പി രമേശൻ , ടി സന്തോഷ് കുമാർ , രാമകൃഷ്ണൻ മാവില എന്നിവർ സംസാരിച്ചു.
തലശ്ശേരിയിൽ കെ എസ് ടി എ നേതാവ് സഗീഷ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജയരാജൻ കാരായി, സുമ എ എസ് , സനീഷ് കുമാർ ടി പി എന്നിവർ സംസാരിച്ചു.
കണ്ണൂരിൽ നടന്ന കൂട്ടായ്മ എൻ ജി ഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.